കോവിഡ് പോസിറ്റീവ്, വനിത ടി20 ചലഞ്ചില്‍ നിന്ന് മാനസി ജോഷി പുറത്ത്

Mansijoshi
- Advertisement -

യുഎഇയില്‍ നടക്കുന്ന വനിത ടി20 ചലഞ്ചില്‍ നിന്ന് മാനസി ജോഷി പുറത്ത്. നവംബര്‍ 4 മുതല്‍ 9 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്ന് താരം കോവിഡ് പോസിറ്റീവ് ആയതിനാലാണ് പുറത്ത് പോകുന്നത്. മിത്താലി രാജ് നയിക്കുന്ന വെലോസിറ്റി സ്ക്വാഡിന്റെ ഭാഗമായിരുന്നു മാനസി ജോഷി. ബിസിസിഐ അനുമതി കിട്ടുകയാണെങ്കില്‍ പകരം യുപി പേസര്‍ മേഘന സിംഗ് ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം 27 വയസ്സ് തികഞ്ഞ താരത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെങ്കിലും താരത്തിന് യാതൊരുവിധ ലക്ഷണവുമില്ല. മുംബൈയിലേക്ക് എത്തുന്നതിന് മുമ്പ് എല്ലാ താരങ്ങളോടും കോവിഡ് പരിശോധന നടത്തുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ആ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇതോടെ താരം ഒക്ടോബര്‍ 11 മുതല്‍ രണ്ട് ആഴ്ചത്തെ ഐസോലേഷനിലേക്ക് പോകുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒക്ടോബര്‍ 21ന് യുഎഇയിലേക്ക് യാത്രയാകും.

Advertisement