മാനെ കമ്മ്യൂണിറ്റി ഷീൽഡിന് ഉണ്ടാകില്ല

0
മാനെ കമ്മ്യൂണിറ്റി ഷീൽഡിന് ഉണ്ടാകില്ല

ലിവർപൂൾ താരം മാനെ സീസണിലെ ആദ്യ മത്സരമായ കമ്മ്യൂണിറ്റി ഷീൽഡിന് ഉണ്ടാകില്ല എന്ന് ലിവർപൂൾ അറിയിച്ചു‌. ആഫ്രിക്കൻ നാഷൺസ് കപ്പിൽ പങ്കെടുത്ത മാനെ ഫൈനൽ സെനഗലിന് ഒപ്പം ഫൈനൽ വരെ എത്തിയിരുന്നു. ഫൈനലിൽ അൾജീരിയോട് പരാജയപ്പെട്ട് സെനഗലിന് കിരീടം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലെഗ് ഫൈനൽ കളിക്കേണ്ട വന്നതിനാൽ ദീർഘമായ സീസൺ ആയിരുന്നു ലിവർപൂളിന്. അതിനു പിറകെ ആഫ്രിക്കൻ നാഷൺസ് കപ്പും കളിക്കേണ്ടി വന്നതിനാൽ മാനെയ്ക്ക് കൂടുത വിശ്രമം ആവശ്യമുണ്ട്. അതാണ് ലിവർപൂൾ താരത്തിന് വിശ്രമം കൂടുതൽ കൊടുക്കുന്നത്.

ഓഗസ്റ്റ് 4ന് ആണ് കന്മ്യൂണിറ്റി ഷീൽഡ് നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ ആണ് ലിവർപൂൾ നേരിടുക. മാനെ ഓഗസ്റ്റ് അഞ്ചിന് മാത്രമേ ലിവർപൂളിനൊപ്പം ചേരുകയുള്ളൂ. ചെൽസിക്ക് എതിരായ സൂപ്പർ കപ്പ് മത്സരത്തിന്റെ സമയത്തേക്ക് മാത്രമേ മാനെ ടീമിനൊപ്പം ഫിറ്റ്നെസ് തെളിയിച്ച് ചേരുകയുള്ളൂ.