ലോകകപ്പ് യോഗ്യത എന്ന വലിയ സ്വപ്നം, നാളെ ഇന്ത്യക്ക് ആദ്യ അങ്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022 ലോകകപ്പ് യോഗ്യത എന്നത് ഇന്ത്യ സംബന്ധിച്ചെടുത്തോളം വളരെ ദൂരെയുള്ള സ്വപ്നം ആണ്. പക്ഷെ ഫുട്ബോളിൽ എന്തും സാധ്യമാണ് എന്നുള്ള വിശ്വാസവുമായി ഇന്ത്യ ഒരുക്കൽ കൂടെ ലോകകപ്പ് യോഗ്യത തേടി ഇറങ്ങുകയാണ്. നാളെ യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിൽ ഒമാനെ ആണ് ഇന്ത്യ നേരിടുക. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മികച്ച ആരാധക പിന്തുണ തന്നെ ഛേത്രിയും സംഘവും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം തന്നെ ഗുവാഹത്തിയിൽ എത്തിയ ഇന്ത്യൻ ടീം ഇപ്പോൾ കഠിനമായ പരിശീലനത്തിൽ ആണ്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആശിഖ് കുരുണിയൻ എന്നിവർ ടീമിനൊപ്പം ഉണ്ട്. സഹൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. അനസും ആശിഖും ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസിലേക്ക് എത്തിയിട്ടില്ല. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഉൾപ്പെടെ ഫലങ്ങൾ ഇല്ലായെങ്കിലും സ്റ്റിമാചിന്റെ ഇന്ത്യൻ ടീം പ്രതീക്ഷ നൽകിയിരുന്നു. അത് ഈ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഫലങ്ങളായി മാറും എന്ന് പ്രതീക്ഷിക്കാം.

മധ്യനുരയിൽ അമർജിതിന് പരിക്കേറ്റത് സ്റ്റിമാചിന് പ്രശ്നങ്ങൾ നൽകുന്നി. സ്റ്റിമാചിന്റെ കീഴിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച താരമാണ് അമർജിത്. മധ്യനിരയിലും ഡിഫൻസിലും ആരായിരിക്കും നാളെ ഇറങ്ങുക എന്നതാണ് ഇന്ത്യൻ ആരാധകർ ഉറ്റു നോക്കുന്നത്. നാളെ വൈകിട്ട് 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.