അടുത്ത ലോകകപ്പ് കളിച്ചിട്ട് മാത്രമേ വിരമിക്കു എന്ന് ഡാനി ആൽവസ്

Newsroom

2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിനെ കുറിച്ചാണ് താൻ സ്വപ്നം കാണുന്നത് എന്ന് ബ്രസീലിയൻ ഫുൾബാക്ക് ഡാനി ആൽവസ്. ഇന്നലെ തന്റെ പുതിയ ക്ലബായ സാവോ പോളയിൽ ആദ്യമായി എത്തിയ ശേഷമായിരുന്നു ആൽവസ് അടുത്തൊന്നും വിരമിക്കില്ല എന്ന സൂചന നൽകിയത്. പി എസ് ജി വിട്ടാണ് ഡാനി ആൽവസ് തന്റെ ഇഷ്ട ക്ലബായ സാവോ പോളോയിൽ എത്തിയിരിക്കുന്നത്.

ഇന്നലെ സാവോ പോളയിൽ നാൽപ്പതിനായിരം ആരാധകരാണ് ആൽവസിന്റെ പ്രസന്റേഷണ് വേണ്ടി സ്റ്റേഡിയത്തിൽ എത്തിയത്. താരം മൂന്നു വർഷത്തെ കരാർ ആണ് ക്ലബുമായി ഒപ്പുവെച്ചു. കോപ അമേരിക്കയിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ആൽവസ് 2022 ലോകകപ്പിൽ ബ്രസീലിനായി കളിക്കാൻ കഴിയുമെന്നും കിരീടം ഉയർത്തുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.