മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചാം നമ്പർ അണിയും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് മഗ്വയർ ക്ലബിൽ അഞ്ചാം നമ്പർ ജേഴ്സി ആകും അണിയുക. ക്ലബ് ഇത് ഔദ്യോഗികമായി അറിയിച്ചു. ലെസ്റ്റർ സിറ്റിയിൽ അവസാന രണ്ട് വർഷവും 15ആം നമ്പർ ജേഴ്സി ആയിരുന്നു മഗ്വയർ അണിഞ്ഞിരുന്നത്. പക്ഷെ അതിനു മുമ്പ് ഹൾ സിറ്റിയിലും ഷെഫീൽഡിലും 5ആം നമ്പർ ആണ് മഗ്വയർ അണിഞ്ഞിരുന്നത്.

മഗ്വയറിനു മുമ്പ് റോഹോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചാം നമ്പർ ജേഴ്സി ഉപയോഗിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ സീസണിൽ റൊഹോ 16ആം നമ്പർ ജേഴ്സിയിലേക്ക് മാറിയിരുന്നു. ഇതിഹാസ താാരങ്ങളായ റിയോ ഫെർഡിനാൻഡും ലീ ഷാർപും ഒക്കെ അണിഞ്ഞ ജേഴ്സിയാണ് അഞ്ചാം നമ്പർ. പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ ചെൽസിക്ക് എതിരെ മഗ്വയർ ടീമിനായി അരങ്ങേറ്റം നടത്തും.

Advertisement