ഇന്ത്യയിൽ നടക്കുന്ന വനിതാ ലോകകപ്പിന്റെ തീയതി ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള തീയതി ഫിഫ പ്രഖ്യാപിച്ചു. 2020 നവംബർ മാസത്തിൽ ആകും ലോകകപ്പ് നടക്കുക. നവംബർ 2ന് ആരംഭിച്ച് നവംബർ 21ന് ഫൈനൽ നടക്കുന്ന വിധത്തിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക. ടൂർണമെന്റിന്റെ വേദികളും മറ്റും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും എന്നും ഫിഫ അറിയിച്ചു. ഇന്ത്യയിൽ നാല് വേദികളിൽ ആയാണ് ലോകകപ്പ് നടക്കുക.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം പരിശോധനകൾക്ക് ശേഷം ആദ്യ വേദി ആയി ഫിഫ പ്രഖ്യാപിച്ചിരുന്നു. ബാക്കി മൂന്ന് വേദികൾ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രഖ്യാപനം വരും. ഡെൽഹി, മുംബൈ, കൊൽക്കത്ത എന്നീ വേദികളിലെ പരിശോധനകൾ ആണ് പൂർത്തിയാകാനുള്ളത്. അണ്ടർ 17 ആൺ കുട്ടികളുടെ ലോകകപ്പിൽ ആറു വേദികൾ ഉണ്ടായിരുന്നു എങ്കിൽ വനിതാ ലോകകപ്പിൽ 16 ടീമുകൾ മാത്രമായതിനാൽ നാലു വേദികളെ ആവശ്യമുള്ളൂ.