ബെംഗളൂരു എഫ് സിയുടെ പ്രീസീസൺ പരിശീലനം ആരംഭിച്ചു

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി തങ്ങളുടെ പ്രീസീസൺ ട്രെയിനിങ് ആരംഭിച്ചു. ഇന്ന് ബെംഗളൂരുവിൽ പരിശീലകൻ കാർലെസിന്റെ കീഴിൽ താരങ്ങൾ ആദ്യ സെഷൻ പരിശീലനം നടത്തി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ട്രെയിനിങ് ഗ്രൗണ്ടിൽ എത്തിയെങ്കിലും അസുഖം കാരണം പരിശീലനത്തിൽ നിന്ന് വിട്ടു നിന്നു. ബെംഗളൂരു എഫ് സിയിടെ പുതിയ സൈനിംഗ് ആയ മലയാളി താരം ആശിഖ് കുരുണിയൻ ഉൾപ്പെടെ 23 താരങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.

പരിശീലകൻ കാർലെസിനൊപ്പം പുതിയ അസിസ്റ്റൻ പരിശീലകൻ ഒരിയോൾ ലൊസാനൊയും പരീശീലനത്തിന് നേതൃത്വം കൊടുക്കാൻ ഉണ്ടായിരുന്നു. സെപ്റ്റംബർ 23 വരെ ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ തന്നെയാകും ബെംഗളൂരു എഫ് സി പരിശീലിക്കുക. അതിനു ശേഷം ബെല്ലാരിയിലുള്ള ബി എഫ് സി റെഡിഡൻഷ്യൽ ട്രെയിനിങ് സെന്ററിലേക്ക് പോകും. ഇന്ന് ബി എഫ് സിയുടെ പരിശീലനം കാണാൻ നൂറിൽ അധികം ആരാധകരും എത്തിരുന്നു.

Advertisement