“സ്റ്റെർലിംഗിനെ മെസ്സിയോടും റൊണാൾഡോയോടും താരതമ്യം ചെയ്യരുത്”

- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റർലിംഗിന് മെസ്സിയുടെയോ റൊണാൾഡോയുടെയോ മികവ് ഇല്ലാ എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. സ്റ്റെർലിംഗിനെ മെസ്സിയും റൊണാൾഡോയുമായി താരതമ്യം ചെയ്യരുത്. അവരെ മാത്രമല്ല ലോകത്തൊരു ഫുട്ബോൾ താരങ്ങളും മെസ്സിയോടും റൊണാൾഡോയോടും താരതമ്യം ചെയ്യാൻ മാത്രം മികവുള്ളവരല്ല എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.

സ്റ്റെർലിംഗ് ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ഉള്ളത്. സിറ്റിക്കായി ഇതിനകം തന്നെ ആറു ഗോളുകൾ താരം അടിച്ചു കൂട്ടി. ഒപ്പം ഇംഗ്ലീഷ് ജേഴ്സിയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതാണ് റൊണാൾഡോയോടും മെസ്സിയോടും താരത്തെ താരതമ്യം ചെയ്യാനുള്ള കാരണം. സ്റ്റെർലിംഗിന്റെ ഫോമിൽ സന്തോസം ഉണ്ട് എന്നും, എന്നാൽ ഈ വിധത്തിൽ ഉള്ള വാർത്തകൾ ഒന്നും സ്റ്റെർലിംഗ് കേൾക്കരുതേ എന്നാണ് തന്റെ ആഗ്രഹം എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.

Advertisement