വെസ്റ്റ് ഹാമിനെ തകർത്തു മാഞ്ചസ്റ്റർ സിറ്റി വനിതകൾ എഫ്.എ കപ്പ് ഫൈനലിൽ

കഴിഞ്ഞ ആറു വർഷത്തിന് ഇടയിൽ നാലാം എഫ്.എ കപ്പ് ഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി വനിതകൾ. മത്സരത്തിൽ സമ്പൂർണ ആധിപത്യം കാണിച്ച സിറ്റി വനിതകൾ വെസ്റ്റ് ഹാം വനിതകളെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സെമിയിൽ തകർത്തത്. 22 മത്തെ മിനിറ്റിൽ എലൻ വൈറ്റിലൂടെ മുന്നിലെത്തിയ സിറ്റി 37 മത്തെ മിനിറ്റിൽ കെല്ലിയിലൂടെ രണ്ടാം ഗോളും കണ്ടത്തി.

20220416 192030

42 മത്തെ മിനിറ്റിൽ അഡ്രിയാന ലിയോണിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലിസ ഇവാൻസ് വെസ്റ്റ് ഹാമിനു പ്രതീക്ഷ നൽകി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ നേടിയ സിറ്റി ജയം പിടിച്ചെടുക്കുക ആയിരുന്നു. 80 മത്തെ മിനിറ്റിൽ ഫിലിപ്പയും ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ലൗറൻ ഹെമ്പും ആണ് സിറ്റിയുടെ മറ്റ് ഗോളുകൾ നേടിയത്. ഫൈനലിൽ ആഴ്‌സണൽ, ചെൽസി മത്സര വിജയിയെ ആവും സിറ്റി നേരിടുക.