എല്ലാവരും വിജയത്തിൽ ആറാടുമ്പോൾ തോൽവിയിൽ ആറാടി മുംബൈ ഇന്ത്യൻസ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യൻസിന്റെ ഐ പി എൽ സീസൺ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോവുകയാണ്. അവർ ഒരു വലിയ പരാജയം കൂടെ ഇന്ന് നേരിട്ടു. ഇന്ന് ലഖ്ബൗ ഉയർത്തിയ 200 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 181/9 എടുക്കാൻ മാത്രമെ എടുത്തുള്ളൂ. 18 റൺസിന്റെ പരാജയം.

ഇന്ന് തുടക്കം മുതൽ മുംബൈ ഇന്ത്യൻസിന് പാളി. അവർക്ക് 13 റൺസ് എടുത്ത ഇഷൻ കിഷനെയും 6 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിതിനെയും പെട്ടെന്ന് നഷ്ടമായി. ബ്രേവിസ് 13 പന്തിൽ 31അടിച്ച് ആവേശം നൽകി എങ്കിലും ആവേശ് ഖാൻ ആവേശം കെടുത്തി. 37 റൺസ് എടുത്ത സൂര്യകുമാറും 26 റൺസ് എടുത്ത തിലക് വർമയും പ്രതീക്ഷ നൽകി എങ്കിലും ഫലം ഉണ്ടായില്ല. പൊള്ളാർഡ് 14 പന്തിൽ 25 എടുത്ത് ആഞ്ഞു ശ്രമിച്ചു എങ്കിലും ലക്ഷ്യം ദൂരത്തിൽ ആയിരുന്നു.

ന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ആദ്യ 5 ഓവറിൽ തന്നെ ലഖ്നൗ 50 കടന്നു. 52 റൺസിൽ നിൽക്കെ 24 റൺസ് എടുത്ത ഡിക്കോക്ക് പുറത്തായി. ഫാബിയൻ അലൻ ആയിരുന്നു വിക്കറ്റ് എടുത്തത്. അതിനു ശേഷം മനീഷ് പാണ്ടെയും ഒത്തു ചേർന്ന് രാഹുൽ സ്കോറിംഗ് വേഗത കുറക്കാതെ തന്നെ റൺസ് ഉയർത്തു. രാഹുൽ 33ആം പന്തിൽ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. മനീഷ് 38 റൺസ് എടുത്ത് മുരുഗൻ അശ്വിന്റെ പന്തിൽ ബൗൾഡ് ആയി.

രാഹുൽ ഒരു വശത്ത് ഉറച്ച് നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ മറുവശത്ത് വന്ന സ്റ്റോയിനിസിന് 10 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഉനദ്കട് ആണ് സ്റ്റോയിനിസിനെ പുറത്താക്കിയത്‌. രാഹുൽ പിന്നീട് ഹൂഡയുമായി ചേർന്ന് ലക്നൗവിനെ 199ലേക്ക് എത്തിച്ചു. രാഹുൽ തന്റെ മൂന്നാം ഐ പി എൽ സെഞ്ച്വറി പൂർത്തിയാക്കി. 60 പന്തിൽ 103 റൺസ് എടുത്ത് രാഹുൽ പുറത്താകാതെ നിന്നു.