ഹാർഡറിന്റെ ഗോളിൽ ഡെന്മാർക്കിന്‌ യൂറോയിലെ ആദ്യ ജയം

20220713 012908

വനിത യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ പ്രതീക്ഷ നിലനിർത്തി ഡെന്മാർക്ക്. ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ ഡെന്മാർക്ക്, ഫിൻലാന്റ് ടീമുകൾക്ക് ഇന്ന് ജയം അനിവാര്യം ആയിരുന്നു. മത്സരത്തിൽ ഡാനിഷ് ആധിപത്യം തന്നെയാണ് കാണാൻ ആയത്. ആദ്യ പകുതിയിൽ നാദിയ നദീം ഗോളിന് അടുത്തുവരെ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കാരൻ ഹോംഗാർഡിന്റെ ശ്രമം ഫിന്നിഷ് ഗോൾ കീപ്പർ രക്ഷിച്ചു.

സമനിലക്ക് പോവും എന്നു തോന്നിയ മത്സരത്തിൽ ചെൽസി താരം പെർണിൽ ഹാർഡർ 72 മത്തെ ഡെന്മാർക്കിന്റെ രക്ഷക്ക് എത്തി. കാരന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ റീബോണ്ട് ഹാർഡർ ലക്ഷ്യത്തിൽ എത്തിച്ചു. അവസാന നിമിഷങ്ങളിൽ ഡാനിൽസന്റെ ശ്രമം മികച്ച രീതിയിൽ രക്ഷിച്ച ഡാനിഷ് കീപ്പർ ക്രിസ്റ്റിയൻസൻ ഡെന്മാർക്കിന്‌ ജയം ഉറപ്പിച്ചു. പരാജയത്തോടെ ഫിൻലാന്റ് ടൂർണമെന്റിൽ നിന്നു പുറത്തായി. അടുത്ത നിർണായക മത്സരത്തിൽ ഡെന്മാർക്ക് സ്പെയിനിനെ ആണ് നേരിടുക അതേസമയം ജർമ്മനിയാണ് ഫിൻലാന്റിന്റെ അവസാന പരീക്ഷണം.