റഫീഞ്ഞ ഇനി ബാഴ്സലോണയുടെ താരം

Picsart 22 07 13 01 16 22 131

ബ്രസീലിയൻ താരം റഫീഞ്ഞയെ ബാഴ്സലോണ സ്വന്തമാക്കി. താരത്തിന്റെ സൈനിംഗ് ബാഴ്സലോണ പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌‌. ബാഴ്സലോണ 65 മില്യൺ യൂറോയുടെ നൽകിയാണ് ലീഡ്സിൽ നിന്ന് താരത്തെ സ്വന്തമാക്കുന്നത്. 58 മില്യൺ ട്രാൻസ്ഫർ തുക ആയും 7 മില്യൺ ആഡ് ഓൺ ആയും ആകും നൽകുക. ഉടൻ തന്നെ ഈ ട്രാൻസ്ഫർ നീക്കം ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ചെൽസി കഴിഞ്ഞ ആഴ്ച സമർപ്പിച്ച 60 മില്യൺ യൂറോയുടെ ഓഫർ ലീഡ്സ് അംഗീകരിച്ചിരുന്നു എങ്കിലും താരം ബാഴ്സലോണയിലേക്കേ പോകു എന്ന നിർബന്ധത്തിൽ ആയിരുന്നു‌. അവസാനം ലീഡ്സും അതിനു സമ്മതിക്കുക ആയിരുന്നു. 2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീഞ്ഞ ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീഞ്ഞ കളിച്ചിട്ടുണ്ട്.

ഡെംബലെയുടെകരാർ പുതുക്കിയതോടൊപ്പം റഫീഞ്ഞ കൂടെ എത്തുന്നത് ബാഴ്സലോണയെ ശക്തരാക്കും.