വനിതാ ഫുട്ബോളിലെ മികച്ച കോച്ച്, ഫിഫ നോമിനേഷനുകൾ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ബെസ്റ്റ് അവാർഡിൽ വനിതാ ഫുട്ബോളിലെ മികച്ച പരിശീലകനുള്ള നോമിനേഷനുകൾ പുറത്തുവിട്ടു. 10 പരിശീലകരുടെ ഷോർട്ട് ലിസ്റ്റ് ആണ് ഫിഫ ഇന്ന് പ്രഖ്യാപിച്ചത്‌ കഴിഞ്ഞ തവണ പുരസ്കാരം നേടി ലിയോണിന്റെ പരിശീലകനായ പെഡ്രോസ് ഉൾപ്പെട്ട ലിസ്റ്റാണ് ഇത്. ഈ സീസണിലും ലിയോണിനെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുകയും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു പെഡ്രോസ്. ലിയോണിന്റെ തുടർച്ചയായ നാലാം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഇത്.

അമേരിക്കയെ വനിതാ ഫുട്ബോൾ ലോക ചാമ്പ്യന്മാരാക്കിയ ജിൽ എല്ലിസും ലിസ്റ്റിൽ ഉണ്ട്. ഒപ്പം ഇംഗ്ലീഷ് പരിശീലകൻ ഫിൽ നെവിലും ലിസ്റ്റിൽ ഉണ്ട്. വോട്ടെടുപ്പിലൂടെ ആകും മികച്ച പരിശീലകനെ തിരഞ്ഞെടുക്കുക.

നോമിനേഷൻ;

1, റെയ്നാൾഡ് പെട്രോസ്
2, ജിൽ എല്ലിസ്
3, ഫിൽ നെവിൽ
4, പീറ്റർ ഗെർഹാർഡ്സൺ
5, മിലെ ബെട്രോലിനി
6, ഫുതോഷി ഇകേർഡ
7, ടോണ ഇസ്
8, മോണ്ടമുറോ ജോ
9, പോൾ റൈലി
10, സറീന വൈമാൻ