സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 25 മുതൽ

ഇരുപത്തി മൂന്നാമത് സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 25ന് ആരംഭിക്കും. എറണാകുളം മഹാരാജാസ് സ്റ്റേഡിയം ആകും ഇത്തവണ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഒക്ടോബർ 29ആം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 9 ജില്ലകൾ മാത്രമേ ഇത്തവണ പങ്കെടുക്കുന്നുള്ളൂ.

ആദ്യ മത്സരത്തിൽ തിരുവനന്തപുരം മലപ്പുറത്തെ നേരിടും. ഒക്ടോബർ 27ന് ആദ്യ സെമി ഫൈനലും ഒക്ടോബർ 28ന് രണ്ടാം സെമി ഫൈനലും നടക്കും. മത്സരം യൂടൂബ് വഴി തത്സമയം ടെലിക്കാസ്റ്റും ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഫിക്സ്ചർ;Img 20211013 192337