കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ദേശീയ സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

Img 20211128 185130

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ 26 ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ കിക്ക് ഓഫ് ഉദ്ഘാടനം ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഐ.എല്‍എ. നിര്‍വഹിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. സക്കീര്‍ ഹുസൈന്‍ ( ഡയറക്ടര്‍, ഫിസിക്കല്‍ ഇഡുകേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), തിരൂരങ്ങാടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്‍, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കലാം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ഷുക്കൂര്‍, ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികളായ സി.കെ.പി. ഷാനവാസ്, വിക്രം, ശ്രീകുമാര്‍ (പ്രസിഡന്റ്, മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍), യു. തിലകന്‍ ( പ്രസിഡന്റ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍), പി. അഷ്‌റഫ് ( പ്രസിഡന്റ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, പി.എം. സുധീര്‍ ( സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Previous articleരണ്ടു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്
Next articleദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഛത്തിസ്ഗഢ്