ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഛത്തിസ്ഗഢ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഫുട്്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയെ ഗോളില്‍ മുക്കി ഛത്തീസ്ഗഡ്. എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ഗോളിനാണ് ഛത്തീസ്ഗഢ് മിന്നും വിജയം സ്വന്തമാക്കിയത്. ഛത്തീസ്ഗഡിനായി കിരണ്‍ പിസ്ഡ ഹാഡ്രിക്ക് നേടി. ശുഭാംഗി സുബ്ബയും പ്രിയങ്ക ഫുടാന്‍ രണ്ടും മസിപൊഗുവും ഹിന നിര്‍മല്‍കറും ഓരോ ഗോള്‍ വീതവും നേടി. രണ്ടാം പകുതിയില്‍ പകരക്കാരിയായി ഇറങ്ങിയാണ് പ്രിയങ്ക രണ്ട് ഗോള്‍ നേടിയത്.

ആദ്യ പകുതി.

13 ാം മിനുട്ടില്‍ ശുഭാംഗി സുബ്ബയിലൂടെ ഛത്തിസ്ഗഢ് ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ബോള്‍ ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഛത്തീസ്ഗഢ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 46 ാം മിനുട്ടില്‍ മസിപൊഗു പുഷ്പ ബോക്‌സിലേക്ക് നല്‍കിയ പാസ് മനോഹരമായ ഫിനിഷിലൂടെ കിരണ്‍ പിസ്ഡയാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ട് മിനുട്ടിന് ശേഷം 48 ാം മിനുട്ടില്‍ മസിപൊഗുവിന്റെ ലോങ് റേഞ്ചിലൂടെ ഛത്തീസ്ഗഢ് മൂന്നാം ഗോള്‍ നേടി. 72 ാം മിനുട്ടില്‍ മിനുട്ടില്‍ ശുഭാംഗി സുബ്ബയുടെ രണ്ടാം ഗോളിലൂടെ ലീഡ് നാലാക്കി. തുടര്‍ന്നും ഛത്തീസ്ഗഢിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ദാദ്രാ ആന്‍ഡ് നാഗര്‍ഹേവലിയുടെ പ്രതിരോധനിരയും ഗോള്‍ കീപ്പറും രക്ഷകയായി. 80 ാം മിനുട്ടില്‍ കിരണ്‍ പിസ്ഡയും 82 ാം മിനുട്ടില്‍ പകരക്കാരിയായി ഇറങ്ങിയ ഹിന നിര്‍മല്‍കറും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയില്‍ പകരക്കാരിയായിയെത്തിയ പ്രിയങ്ക ഫുടാന്‍ 88,90 മിനുട്ടുകളില്‍ രണ്ട് ഗോള്‍ നേടി. മത്സരം അധികസമയത്തിലേക്ക് നീങ്ങിയ സമയത്ത് 95+5 ാം മിനുട്ടില്‍ കിരണ്‍ പിസ്ഡ ഹാഡ്രിക്ക് തികച്ചു. ഗ്രൂപ്പ് വിജയികളായിരിക്കും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുക.