ഗോളില്ലാ ആദ്യ പകുതി, അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും

20211128 195746

ബെംഗളൂരു എഫ് സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്. അധികം അവസരങ്ങൾ ഇരുടീമുകളും സൃഷ്ടിക്കാത്ത ആദ്യ പകുതിയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് ഒരു ഷോട്ട് തൊടുക്കാൻ വരെ ആയില്ല. തുടക്കത്തിൽ തന്നെ ജീക്സന്റെ ഒരു ലോങ് ഷോട്ട് ഉണ്ടായിരുന്നു എങ്കിലും പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന് അധികം അറ്റാക്ക് നടത്താൻ ആയില്ല.

സഹൽ അബ്ദുൽ സമദിലൂടെ ഇടതു ഭാഗത്തു കൂടെ നടത്തിയ ഒരു അറ്റാക്കിംഗ് മൂവായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച നിമിഷം. സഹൽ 6 യാർഡ് ബോക്സിലേക്ക് നൽകിയ അപകടകാരിയായ പന്ത് കണക്ട് ചെയ്യാൻ പക്ഷെ വിൻസി ബരെറ്റോയ്ക്ക് ആയില്ല. മറുവശത്ത് ബെംഗളൂരു എഫ് സിക്കും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. രണ്ടാം പകുതുക്കയാണ് ഇനി കാത്തിരിപ്പ്.

Previous articleഹാട്രിക് അസിസ്റ്റുകളുമായി മെസ്സി, തിരിച്ചു വന്നു ജയം കണ്ടു പി.എസ്.ജി
Next articleദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് ആദ്യ മത്സരത്തിൽ പരാജയം