ഇറ്റ്‌സ് കമിങ് ഹോം! ഇംഗ്ലണ്ട് പരിശീലകയുടെ പത്രസമ്മേളനത്തിന് ഇടയിൽ പാടി ഡാൻസ് ചെയ്തു ഇംഗ്ലീഷ് താരങ്ങൾ

1966 ൽ പുരുഷ ടീം ലോകകപ്പ് ജയിക്കുമ്പോൾ ഇംഗ്ലണ്ടിൽ വനിതകൾക്ക് ഫുട്‌ബോൾ കളിക്കാൻ വിലക്ക് ഉണ്ടായിരുന്നു. പിന്നെയും 5 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ടിൽ ആ വിലക്ക് മാറുന്നത്. 1971 നു ശേഷം ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഒരു പ്രധാന കിരീടം ഫുട്‌ബോളിൽ നേടുന്നത് വനിത യൂറോ കപ്പിലൂടെയാണ്.


ഇംഗ്ലീഷ് താരങ്ങളുടെ ആവേശം ഇവിടെ കാണാം.

റെക്കോർഡ് കാണികൾ എത്തിയ ഫൈനൽ ജയം ഇംഗ്ലണ്ടിൽ വലിയ ആവേശം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇംഗ്ലീഷ് താരങ്ങളും ആവേശത്തിന്റെ കൊടുമുടിയിൽ ആണ്. മത്സരത്തിന് ശേഷമുള്ള ഇംഗ്ലീഷ് പരിശീലക സറീന വിങ്മാന്റെ പത്രസമ്മേളനത്തിനു ഇടയിൽ ഇറ്റ്‌സ് കമിങ് ഹോം എന്നു പാടി ഡാൻസ് ചെയ്തു ആഘോഷിക്കുന്ന ഇംഗ്ലീഷ് താരങ്ങൾ തങ്ങളുടെ സന്തോഷം മറച്ചു വച്ചില്ല.