ഇംഗ്ലണ്ടിന്റെ യൂറോ വിജയം സമൂഹത്തിൽ വനിത ഫുട്‌ബോളിനോടുള്ള സമീപനം മാറ്റുമെന്ന പ്രത്യാശ പങ്ക് വച്ച് ക്യാപ്റ്റൻ ലെയ വില്യംസൺ

Wasim Akram

Fb Img 1659301848356

ഇംഗ്ലണ്ടിന്റെ വനിത യൂറോ കപ്പ് ജയം സമൂഹത്തിൽ വനിത ഫുട്‌ബോളിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുമെന്ന പ്രത്യാശ പങ്ക് വച്ചു ഇംഗ്ലണ്ട് ക്യാപ്റ്റൻ ലെയ വില്യംസൺ. എല്ലാവരെയും ഒന്നിപ്പിക്കാൻ തങ്ങൾക്ക് ആയെന്നു പറഞ്ഞ ആഴ്‌സണൽ താരം വനിത യൂറോ കപ്പ് കാണാൻ എത്തിയ റെക്കോർഡ് കാണികൾ വനിത സൂപ്പർ ലീഗ് മത്സരങ്ങൾ കാണാൻ എത്തണം എന്നും പറഞ്ഞു. വിജയികൾ ആയി തന്നെ ആദ്യം ഈ ടീമിനെ അടയാളപ്പെടുത്തും എങ്കിലും ഈ ജയം വനിത ഫുട്‌ബോളിന് നിർണായക മാറ്റങ്ങൾ ഉണ്ടാക്കും എന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.

Screenshot 20220801 023649 01

അഭിമാനം കൊണ്ടു കണ്ണീർ അടക്കാനാവില്ല എന്നു പറഞ്ഞ വില്യംസൺ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം ആണെന്നും വ്യക്തമാക്കി. ഇത്രയും കാലത്തെ കാത്തിരിപ്പിന് ആണ് അന്ത്യം ആയത് എന്നും ഒടുവിൽ കിരീടം നേടാൻ തങ്ങൾക്ക് ആയെന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ പറഞ്ഞു. ഒരുപാട് കാലം ഓർത്ത് വക്കാവുന്ന ഒരുപാട് കാലം അഭിമാനത്തോടെ ഓർത്ത് എടുക്കാവുന്ന നിമിഷം ആണ് ഈ കിരീട നേട്ടം എന്നും ആഴ്‌സണൽ പ്രതിരോധ താരം കൂട്ടിച്ചേർത്തു.