ഫൈനലിലെ കാണികളുടെ എണ്ണത്തിൽ യൂറോ കപ്പിൽ പുതുചരിത്രം കുറിച്ചു വനിത യൂറോ

Fb Img 1659300266064

കാണികളുടെ എണ്ണം കൊണ്ടു പുതു ചരിത്രം എഴുതി വെംബ്ലിയിൽ നടന്ന വനിത യൂറോ കപ്പ് ഫൈനൽ. ഫൈനൽ കാണാൻ 87,192 ആളുകൾ ആണ് വെംബ്ലിയിൽ എത്തിയത്. ഒരു പുരുഷ, വനിത യൂറോ കപ്പ് മത്സരം കാണാൻ എത്തുന്ന ഏറ്റവും കൂടുതൽ കാണികൾ ആണ് ഇത്. യൂറോ കപ്പ് പുരുഷ ഫൈനൽ കാണാൻ എത്തിയതിലും ആളുകൾ വനിത ഫൈനലിനു എത്തിയതോടെ പുതിയ റെക്കോർഡും ഇതോടെ പിറന്നു.

Fb Img 1659300283835

ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേരത്തെ ഇട്ട ഈ വനിത യൂറോ കപ്പിൽ റെക്കോർഡ് ആളുകൾ ആണ് മത്സരങ്ങൾക്ക് ആകെ കാണികൾ ആയി എത്തിയത്. സമീപകാലത്ത് വനിത ഫുട്‌ബോളിന് യൂറോപ്പിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഈ റെക്കോർഡ് കാണികളുടെ എണ്ണം സൂചിപ്പിക്കുന്നത്. നേരത്തെ ബാഴ്‌സലോണയുടെ ന്യൂ ക്യാമ്പിൽ വനിത എൽ ക്ലാസിക്കോ കാണാൻ ലോക റെക്കോർഡ് കാണികൾ എത്തിയിരുന്നു. ഈ സീസൺ മുതൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്ക് തങ്ങളുടെ വനിത ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മാറ്റിയ ആഴ്‌സണൽ അടക്കമുള്ള ടീമുകൾ ഈ വളർന്നു വരുന്ന സ്വീകാര്യതക്ക് ഉദാഹരണമാണ്.