വനിതാ ചാമ്പ്യൻസ് ലീഗും റദ്ദാക്കി

- Advertisement -

കൊറോണ ബാധയുടെ ഭീതിയിൽ യൂറോപ്പ് നിൽക്കുന്ന സാഹചര്യത്തിൽ യുവേഫ വനിതാ ലീഗും റദ്ദാക്കാൻ യുവേഫ തീരുമാനിച്ചു. ഇന്നലെ നടന്ന യുവേഫയുടെ യോഗത്തിൽ ആണ് വനിതാ ചാമ്പ്യൻസ് ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. ഈ ആഴ്ച ക്വാർട്ടർ ഫൈനലിലെ പോരാട്ടങ്ങൾ നടക്കേണ്ടതായിരുന്നു.

ഇനി മെയ് മാസത്തിൽ ആകും ക്വാർട്ടർ പോരാട്ടങ്ങൾ നടക്കാൻ സാധ്യത. യൂറോപ്പിൽ ഒട്ടാകെ വനിതാ ഫുട്ബോൾ ലീഗ് മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ആഴ്സണൽ, ബയേൺ, ലിയോൺ, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, പി എസ് ജി, വോൾവ്സ്ബർഗ്, ഗ്ലാസ്കോ സിറ്റി എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ എത്തി നിൽക്കുന്നത്.

Advertisement