ബേർൺലിയിൽ വിരമിക്കണം എന്ന് ട്രിപ്പിയർ

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയർ താൻ തന്റെ പഴയ ക്ലബായ ബേർൺലിയിലേക്ക് തിരികെ വരും എന്ന് അറിയിച്ചു. ഒന്ന് രണ്ടു വർഷം കൂടെ അത്ലറ്റിക്കോ മാഡ്രിഡിൽ കളിച്ച ശേഷം ബേർൺലിയിലേക്ക് തിരികെവരും എന്ന് ട്രിപ്പിയർ പറഞ്ഞു. ബേർൺലിയിൽ വിരമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ട്രിപ്പിയർ പറഞ്ഞു.

കഴിഞ്ഞ വർഷം ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിൽ ഉണ്ടായിരുന്നു. ബേർൺലി പരിശീലകൻ സീൻ ഡിചെയ്ക്ക് കീഴിൽ പരിശീലകനായി പ്രവർത്തിക്കാനും ആഗ്രഹമുണ്ട് എന്നും ട്രിപ്പിയർ പറഞ്ഞു.

Advertisement