വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫോർമാറ്റ് മാറ്റാൻ യുവേഫ തീരുമാനിച്ചു. ഇപ്പോൾ നോക്കൗട്ട് രീതിയിലാണ് തുടക്കം മുതൽ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് നടത്തുന്നത്. എന്നാൽ 2020 സീസൺ മുതൽ ഈ രീതി മാറും. തുടക്കത്തിലെ യോഗ്യതാ റൗണ്ടുകൾക്ക് ശേഷം 16 ടീമുകൾ ഉള്ള ഗ്രൂപ്പ് പോരാട്ടങ്ങൾ ആകും ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുക.
16 ടീമുകൾ നാലു ഗ്രൂപ്പുകളിലായി ഹോം ആൻഡ് എവേ ഫോർമാറ്റിൽ ഏറ്റുമുട്ടും. തുടർന്ന് ഒരോ ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾ വെച്ച് ക്വാർട്ടറിലേക്ക് കടക്കും. വനിതാ ഫുട്ബോൾ രംഗത്തെ പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കാൻ വേണ്ടിയാണ് യുവേഫ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത്.