അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റ് ഓഫ് നാഷൺസ് ടൂർണമെന്റിൽ അമേരിക്കയ്ക്ക് കിരീടം. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് അമേരിക്ക കിരീടം ചൂടിയത്. ഗോൾഡിഫറൻസിലായിരുന്നു അമേരിക്കയുടെ കിരീടം. ഇന്ന് പുലർച്ചെ നടന്ന പോരിൽ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെ ജപ്പാൻ 3 മത്സരങ്ങളിൽ നിന്നായി 7 പോയന്റിൽ എത്തിയിരുന്നു.
ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ 2 മത്സരങ്ങളിൽ നിന്നായി 4 പോയന്റ് ഉണ്ടായിരുന്ന അമേരിക്കയ്ക്ക് രണ്ടിൽ കൂടുതൽ ഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിക്കേണ്ടതുണ്ടായിരുന്നു കിരീടം നേടാൻ. ആ ലക്ഷ്യം അലക്സ് മോർഗനും സംഘവും പൂർത്തിയാക്കി. അലക്സ് മോർഗൻ, റോസെ ലവെല്ലെ, ജൂലി എർത്സ്, ടോബിൻ ഹീത്ത് എന്നിവരാണ് അമേരിക്കയ്ക്കായി ഇന്ന് ഗോളുകൾ കണ്ടെത്തിയത്. അമേരിക്കയുടെ 2018ലെ രണ്ടാം കിരീടമാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
