വനിതാ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റെങ്കിലും ബാഴ്സലോണ സെമിയിൽ

20210331 234240

വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ സെമിയിലേക്ക് കടന്നു. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സലോണ വനിതാ ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിൽ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ ബാഴ്സലോണ സെമിയിലേക്ക് മുന്നേറുക ആയിരുന്നു. ഇന്ന് 2-1നാണ് സിറ്റി വിജയിച്ചത്.

എന്നാൽ ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചിരുന്നു. ഇതൊടേ അഗ്രിഗേറ്റ് സ്കോറിൽ 4-2ന് ബാഴ്സലോണ സെമിയിലേക്ക് മുന്നേറി. ബാഴ്സലോണയുടെ ഈ സീസണിലെ ആദ്യ പരാജയമാണ് ഇന്ന് ഇംഗ്ലണ്ടിൽ കണ്ടത്. ഇതിനു മുമ്പ് അവർ കളിച്ച ഈ സീസണിലെ 26 മത്സരങ്ങളിൽ 26ലും ബാഴ്സ വിജയിച്ചിരുന്നു. ഇന്ന് ബെക്കിയും മൂയിസും ആണ് സിറ്റിക്കായി ഗോൾ നേടിയത്. ഒഷൊവോള ബാഴ്സക്കായും ഗോൾ നേടി. സെമിയിൽ പി എസ് ജിയോ ലിയോണൊ ആകും ബാഴ്സലോണയുടെ എതിരാളികൾ. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്സ് അപ്പായിരുന്നു ബാഴ്സലോണ.