ചെൽസി വനിതകൾ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ

20210331 222553

വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി വനിതകൾ സെമി ഫൈനലിൽ. ഇന്ന് പ്രീക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പാദത്തിൽ കരുത്തരായ വോൾവ്സ്ബർഗിനെ 3-0ന് പരാജയപ്പെടുത്തിയതോടെ ആണ് ചെൽസി സെമി ഉറപ്പിച്ചത്. വോൾവ്സ്ബർഗിനെ 5-1 ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ചെൽസി പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടിയിരുന്നു.

ഇന്ന് എവേ ഗ്രൗണ്ടിൽ ആക്രമിച്ചു കളിച്ച ചെൽസി ആദ്യ 31 മിനുട്ടിൽ തന്നെ രണ്ടു ഗോളികൾക്ക് മുന്നിൽ എത്തി. 27ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഹാൾദർ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. ഈ സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന ഓസ്ട്രേലിയൻ താരം സാം കെർ 31ആം മിനുട്ടിൽ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. 81ആം മിനുട്ടിൽ ഫ്രാൻ കിർബി ആണ് ചെൽസിയുടെ മൂന്നാം ഗോൾ നേടിയത്. റോസൻഗാർഡും ബയേണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ചെൽസി സെമിയിൽ നേരിടുക.