U-17 വനിതാ ചാമ്പ്യൻഷിപ്പ്; വൻ വിജയവുമായി ലയണസസ് വീണ്ടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ലയണസിന് വൻ വിജയം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ചീറ്റാസിനെ ആണ് ലയണസിസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ലയണസസിന്റെ വിജയം.

കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ പ്രകടനമാണ് ലയണസസ് ഇന്ന് നടത്തിയത്. പ്രിയങ്ക കശ്യപ്, പ്രിയഞ റാവു, സായി എന്നിവർ ഇന്ന് ലയണസസിനായി ഗോളുമായി തിളങ്ങി. ആദ്യ മത്സരത്തിൽ പാന്തേഴ്സിനെയും തോൽപ്പിച്ചിരുന്ന ലയണസസ് ഇതോടെ ആറു പോയന്റായി ഒന്നാമത് എത്തി.