ബീരിച്ചേരി സെവൻസിനു ഗംഭീര തുടക്കം

തൃക്കരിപ്പൂർ :മലബാര്‍ ഫുട്ബോൾ അസ്സോസിയേഷന്‍ കീഴില്‍ ആദ്യമായി അരങ്ങേറുന്ന അൽ ഹുദ ബീരിച്ചേരി സംഘടിപ്പിക്കുന്ന ബീരിച്ചേരി സെവൻസിനു ഗംഭീര തുടക്കം. തൃക്കരിപ്പൂര്‍ സ്കൂൾ മിനി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാശിയേറിയ ഉദ്ഘാടന മല്‍സരത്തില്‍ മുസാഫിർ എഫ് സി രാമന്തളിയും മൊഗ്രാൽ ബ്രദേർസ് മൊഗ്രാലും തമ്മിലുള്ള മത്സരം മുഴുവൻ സമയവും ഗോൾരഹിത സമനില പാലിച്ചതിനാൽ ട്രൈ ബ്രേക്കറിലുടെ മുസാഫിർ എഫ് സി രാമന്തളി നാലിനെതിരെ അഞ്ച് ഗോളുകൾക്ക് മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലിനെ പരാജയപ്പെടുത്തി.


തിങ്ങിനിറഞ്ഞ ഗാലറിയിൽ ആവേശത്തിന്റെ തിരമാലകൾ തീർത്തായിരുന്നു ഇരു ടീമുകളുടെയും പ്രകടനം. മത്സരത്തിനു മുമ്പ് ഇന്നത്തെ കളിക്കാരുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ISL കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ മുഹമ്മദ്‌ റാഫി പരിചയപെട്ടു. മുഖ്യ അതിഥിയായി ഉടുമ്പുന്തല ഇബിനു സീന സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. മലബാർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ സയ്യിദ് ഗുൽഷാ ,സെക്രട്ടറി ഹിഷാം ,ട്രെഷറർ പ്രിയേഷ് ,നെക്സ്റ്റൽ ഗ്രൂപ്പ് ഡയറക്ടർ അൻസാരി,സംഘാടക ചെയർമാൻ ശുഹൈബ് വി പി പി ,സെക്രട്ടറി നസീർ കെ പി ,യു പി ഫാസിൽ ,ഷാജഹാൻ.യു പി ,മർസൂക് റഹ്മാൻ , എന്നിവർ അനുഗമിച്ചു .

നാളെ നടക്കുന്ന മത്സരത്തിൽ റെഡ്സ്റ്റാർ ഇളംബച്ചി യുണൈറ്റഡ് എഫ് സി തങ്കയുമായി ഏറ്റുമുട്ടുന്നു. ഇരു ടീമുകൾക്കും വേണ്ടി പ്രഗല്ഭ ഫുട്ബോൾ താരങ്ങൾ ബൂട്ടണിയും.

Previous articleU-17 വനിതാ ചാമ്പ്യൻഷിപ്പ്; വൻ വിജയവുമായി ലയണസസ് വീണ്ടും
Next article“ഷാകിബിന്റെ അഭാവം രണ്ട് താരങ്ങളെ നഷ്ട്ടപെട്ടതിന് തുല്ല്യം”