ബ്രദേർസ് വൾവക്കാടിന് ജയം

- Advertisement -

തൃക്കരിപ്പൂര്‍ : ബീരിച്ചേരി സെവൻസ് ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ ബ്രദേർസ് വൾവക്കാടിന് വിജയം. ഗ്രീന്‍ ചാലഞ്ചേർസ് മാവിലാടിനെ ആണ് ബ്രദേഴ്സ് വൾവക്കാട് ഇന്ന് പരാജയപ്പെടുത്തിയത്. ഇന്നും പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടു വന്നു വിജയികളെ കണ്ടെത്താൻ. മത്സരം മുഴുവന്‍ സമയം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകളും അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു.

കളിയുടെ രണ്ടാം പകുതി തുടക്കത്തിൽ തന്നെ ഗ്രീന്‍ ചാലഞ്ചേർസ് ബ്രദേർസ് വൾവക്കാടിന്റെ വല കുലുക്കി കേരളത്തില്‍ സെവൻസ് ഫുട്ബോൾ ഈ വർഷത്തെ ആദ്യ ഗോൾ നേടി. അവസാന നിമിഷത്തിൽ ആയിരുന്നു വൾവക്കാടിന്റെ സമനില ഗോൾ വന്നത്. പിന്നീട് ട്രൈ ബ്രേക്കറിലൂടെ വിജയിക്കാനും വൾവക്കാടിനായി.

നാളെ നടക്കുന്ന മത്സരത്തില്‍ രാരാവിസ് ജിദ്ദ പ്ലാസ്റ്റകാ കരോളവും ഇ എഫ് സി എടാട്ടുമ്മലും തമ്മില്‍ ഏറ്റുമുട്ടും

Advertisement