U-16 ഏഷ്യാ കപ്പ് യോഗ്യത, ഇന്ത്യൻ ടീം യാത്ര തിരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 16 ഏഷ്യാ കപ്പ് യോഗ്യതക്കായുള്ള ഇന്ത്യൻ വനിതാ ടീം മഗോളിയയിലേക്ക് യാത്ര തിരിച്ചു. ഗ്രൂപ്പ് ബിയിൽ ഉള്ള ഇന്ത്യയുടെ മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ മംഗോളിയയിലാണ് നടക്കുന്നത്. യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. മംഗോളിയ, പാകിസ്താൻ, ലാവോസ്, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ഉള്ളത്.

കഴിഞ്ഞ മാസം ഭൂട്ടാനിൽ നടന്ന അണ്ടർ 15 സാഫ് കപ്പിൽ ബംഗ്ലാദേശിനെ ഫൈനലിൽ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ആ ടീമിൽ ഉള്ളവരാണ് മംഗോളിയയിൽ പോകുന്നവരിൽ ഭൂരിപക്ഷവും. ഡെൽഹിയിലെ 10 ദിവസത്തെ ക്യാമ്പിന് ശേഷമാണ് ടീമിന്റെ യാത്ര. സെപ്റ്റംബർ 15ന് ഹോങ്കോങിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം:

GOALKEEPERS: Anshika, Manisha, Anjali Barke.
 

DEFENDERS: Ritu Devi, Naorem Devi, Kavita, Sarita Soreng, Arya Sree, Jyoti Kumari, Pinku Devi.
 

MIDFIELDERS: Priyanka Sujeesh, Avika Singh, Poonam, Kiran, Nisha, Kritina Devi, Varsha, Lynda Kom.
 

FORWARDS: Anju, Mmehak Lobo, Sunita Munda, H.Shilky Devi, Vunglawmching.
 

HEAD COACH: Firmin D’Souza
 
ഫിക്സ്ചർ:

SEPTEMBER 15: Hong Kong vs India
SEPTEMBER 19: India vs Pakistan
SEPTEMBER 21:  India vs Mongolia
SEPTEMBER 23: Laos vs India