സബ് ജൂനിയർ ദേശീയ ഫുട്ബോൾ; ജാർഖണ്ഡ് ഫൈനലിൽ

സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡ് ഫൈനലിൽ. ഇന്ന് രാവിലെ നടന്ന സെമി ഫൈനലിൽ ബീഹാറിനെ പരാജപ്പെടുത്തിയാണ് ജാർഖണ്ഡ് ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. കളിയുടെ 80 മിനുട്ട് വരെ 3-1ന് ബീഹാർ ആയിരുന്നു മുന്നിൽ. എന്നാൽ അവസാനം അത്ഭുത തിരിച്ചുവരബ് നടത്തി കളി 3-3 ൽ എത്തിക്കാ‌ൻ ജാർഖണ്ഡിനായി. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയ കളി 4-3ന് ജാർഖണ്ഡ് വിജയിക്കുകയായിരുന്നു. രണ്ടാം സെമിയിൽ ഗുജ്റാത്തും അരുണാചൽ പ്രദേശുമാണ് ഏറ്റുമുട്ടുക.

Previous articleഇന്ത്യൻ താരങ്ങളെ തേടി ദുബായിയിൽ ട്രയൽസ്
Next articleഖത്തറിന് ലോകകപ്പ് കൊടുത്തതിൽ അഴിമതി, പ്ലാറ്റിനി അറസ്റ്റിൽ