ഖത്തറിന് ലോകകപ്പ് കൊടുത്തതിൽ അഴിമതി, പ്ലാറ്റിനി അറസ്റ്റിൽ

മുൻ യുവേഫ പ്രസിഡന്റ് പ്ലാറ്റിനി അറസ്റ്റിൽ. 2022 ലോകകപ്പ് ഖത്തറിന് നൽകിയതിനു പിറകിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്ലാറ്റിനി അറസ്റ്റിലായത്. അഴിമതി വിരുദ്ധ സംഘമാണ് കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. 2010ൽ ആയിരുന്നു ഖത്തറിന് 2022 ലോകകപ്പ് നടത്താനുള്ള അനിമതി ലഭിച്ചത്.

ആ സമയത്ത് ഒരുപാട് വിവാദങ്ങൾ ഉണ്ടായിരു‌ന്നു എങ്കിലും ഖത്തർ തന്നെ 2022 ലോകകപ്പിനുള്ള ബിഡ് വിജയിക്കുകയായിരുന്നു. ഇതിനു പിറകിൽ പ്ലാറ്റിനിയുടെ കരങ്ങൾ പ്രവർത്തിച്ചു എന്നാണ് പ്രാഥമിക നിഗമനം. 2007 മുതൽ 2015വരെ പ്ലാറ്റിനി ആയിരുന്നു യുവേഫ പ്രസിഡന്റ്. 2015ൽ ആണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തത്.

Previous articleസബ് ജൂനിയർ ദേശീയ ഫുട്ബോൾ; ജാർഖണ്ഡ് ഫൈനലിൽ
Next articleമുൻ ഹഡേഴ്സ്ഫീൽഡ് താരത്തെ സ്വന്തമാക്കി റിയൽ കാശ്മീർ