ദേശീയ സീനിയർ ഫുട്ബോൾ, സെമി ഫൈനൽ ലൈനപ്പ് ആയി

Newsroom

കേരളത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിലെ സെമി ഫൈനൽ ലൈനപ്പ് ആയി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ വിജയിച്ചു കൊണ്ട് മണിപ്പൂർ, മിസോറാം, റെയിൽവേ, ഒഡീഷ എന്നിവരാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. മണിപ്പൂർ ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആസാമിനെ തോൽപ്പിച്ചു. കിരൺ ബാലയും ബേബി സനയുമാണ് മണിപ്പൂരിനായി ഗോളുകൾ നേടിയത്.

റെയിൽവേ രണ്ടുനെതിരെ നാലു ഗോളുകൾക്ക് ഗോവയെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. സുപ്രിയ റെയില്വേക്കായി ഹാട്രിക്ക് നേടി.

മിസോറാം മഹാരാഷ്ട്രയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സെമിയിൽ പരാജയപ്പെടുത്തിയത്. ഒഡീഷ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തമിഴ്നാടിനെ ആണ് ക്വാർട്ടറിൽ തോൽപ്പിച്ചത്.

സെമിയിൽ മിസോറാം റെയില്വേസിനെയും ഒഡീഷ മണിപ്പൂരിനെയും നേരിടും.