ഇന്ത്യക്കും ജയത്തിനുമിടയിൽ 5 വിക്കറ്റ് കൂടി

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കും ജയത്തിനുമിടയിൽ 5 വിക്കറ്റ് കൂടി. രണ്ടാം ഇന്നിങ്സിൽ കൂറ്റൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ന്യൂസിലാൻഡ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. നിലവിൽ ന്യൂസിലാൻഡിനു മത്സരത്തിൽ ജയിക്കാൻ 400 റൺസ് കൂടി വേണം.
മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 36 റൺസുമായി ഹെൻറി നിക്കോളാസും 2 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ ഉള്ളത്. ന്യൂസിലാൻഡ് നിരയിൽ 60 റൺസ് എടുത്ത ഡാരിൽ മിച്ചൽ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിന്റെ പ്രകടനമാണ് ന്യൂസിലാൻഡിന്റെ തകർച്ചക്ക് വഴി ഒരുക്കിയത്. അക്‌സർ പട്ടേൽ ഒരു വിക്കറ്റ് നേടി.