റൊമാനിയയെ ഇന്ത്യൻ U-17 ടീം സമനിലയിൽ തളച്ചു

- Advertisement -

വനിതാ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന് റൊമനിയക്ക് എതിരെ സമനില. ഇന്നലെ തുർക്കിയിൽ വെച്ച് നടന്ന മത്സരം 3-3 എന്ന ആവേശ സമനിലയിൽ ആണ് അവസാനിച്ചത്‌. ഇന്ത്യക്കു വേണ്ടി മരിയമ്മാൾ ഇരട്ട ഗോളുകൾ നേടി. സുമതി കുമാരി ആണ് മറ്റൊരു സ്കോറർ. റൊമാനിയക്കു വേണ്ടി ബൊറൊഡി അദിന ഇരട്ട ഗോളുകളും റൊക്സാന ഒരു ഗോളും നേടി.

ഇനി ഫെബ്രുവരി 19ന് തുർക്കിയിൽ വെച്ച് തന്നെ ഒരിക്കൽ കൂടെ ഇന്ത്യ റൊമാനിയയെ നേരിടും.
India (Starting XI): Tanu (GK), Durga, Nirmala, Martina (C), Astam, Nitu (Aveka 61′), Kiran, Priyangka (Amisha 75′), Anju (Sunita 46′), Mariyammal (Manisha 75′), Sumati (Daisy 70′)

Advertisement