ദേശീയ സീനിയർ ഫുട്ബോൾ, റെയിൽവേസ് ഫൈനലിൽ

Newsroom

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റെയിൽവേസ് ഫൈനലിലേക്ക് മുന്നേറി. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ മിസോറാമിനെ മറികടന്നാണ് റെയിൽവേസ് ഫൈനലിലേക്ക് എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 70ആം മിനുട്ടിൽ മംതയിലൂടെ റെയിൽവേസ് കളിയിൽ ലീഡ് എടുത്തു.

റെയിൽവേസ് വിജയത്തിലേക്ക് പോവുകയാണ് എന്ന് തോന്നിച്ച അവസരത്തിൽ ഇഞ്ച്വറി ടൈമിൽ മിസോറാം സമനില കണ്ടെത്തി. സിയാമി ആയിരുന്നു മിസോറാമിനെ ഗോളുമായി രക്ഷിച്ചത്. പിന്നീട് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 120 മിനുട്ട് കഴിഞ്ഞും സ്കോർ 1-1 എന്നായതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിന് റെയിൽവേസ് വിജയിച്ചു.

ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പൂർ ഒഡീഷയെ നേരിടും.