ഡാനി ഓൽമോക്ക് ആയി മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നില്ല എന്ന് ഗ്വാർഡിയോള

Newsroom

മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് താരം ഡാനി ഓമോക്കായി ശ്രമിക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ തള്ളി പരിശീലകൻ പെപ് ഗ്വാർഡിയോള. ഡാനി ഓൽമോയ്ക്കായി സിറ്റി ഇപ്പോൾ ശ്രമിക്കുന്നില്ല എന്നും ഓമോ ലൈപ്സിന്റെ താരമാണ് എന്ന് ഗ്വാർഡിയോള പറഞ്ഞു. ഡാനി ഓൽമോ മികച്ച താരമാണ് എന്നും എന്നെങ്കിലും സിറ്റിക്ക് താരത്തെ സ്വന്തമാക്കണം എന്ന് തോന്നുക ആണെങ്കിൽ സിറ്റി നേരിട്ട് ലൈപ്സിഗിനെ ബന്ധപ്പെടും എന്നും പെപ് പറഞ്ഞു.

ഓൽമോ ബാഴ്സലോണ വിട്ട് ലൈപ്സിഗിലേക്ക് പോകാൻ കാണിച്ച ധൈര്യത്തെയും പെപ് പ്രശംസിച്ചു.