2026 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന നഗരങ്ങൾ പ്രഖ്യാപിച്ചു

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ അരങ്ങേറുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ ഫിഫ പ്രഖ്യാപിച്ചു. അമേരിക്കയിലുടനീളം 11 സ്ഥലങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അമേരിക്കൻ നഗരങ്ങളായ അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവിടങ്ങൾ ലോകകപ്പിന് വേദിയാകും.

ടൊറന്റോ, വാൻകൂവർ നഗരങ്ങളിൽ ആകും കാനഡയിലെ മത്സരങ്ങൾ നടക്കുക. മെക്സിക്കൻ മത്സരങ്ങൾ ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിലും അരങ്ങേറും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2026ലേത്‌.