നേപ്പാളിനെതിരെ ഇന്ത്യൻ വനിതകൾക്ക് അപ്രതീക്ഷിത തോൽവി

ഒഡീഷയിൽ നടക്കുന്ന ഗോൾഡ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് പരാജയം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ നേപ്പാൾ ആണ് ഇന്ത്യയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പരാജയം. ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ നേപ്പാൾ രണ്ടു ഗോളിന് മുന്നിൽ എത്തി. ഇന്ത്യ ആഞ്ഞു ശ്രമിച്ചു എങ്കിലും നേപ്പാൾ വല ചലിപ്പിക്കാൻ ആയില്ല. രണ്ടാം പകുതിയുടെ അവസാനമാണ് ഇന്ത്യക്ക് ഒരു ഗോൾ നേടാൻ ആയത്‌. ഒരു ഫ്രീകിക്കിൽ നിന്ന് രത്നബാല ആയിരുന്നു ഇന്ത്യയുടെ ഗോൾ നേടിയത്.

ഇന്ത്യ തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് ഒരു കളി തോൽക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഇറാനെ തോൽപ്പിച്ചിരുന്നു. ഇനി മ്യാന്മാറിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.