കവാനിയും ഇല്ല, മുനിയറും ഇല്ല, പി എസ് ജി സ്ക്വാഡ് മാഞ്ചെസ്റ്ററിൽ

പി എസ് ജി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി മാഞ്ചസ്റ്ററിൽ എത്തി. നാളെ രാത്രി മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് പി എസ് ജി ഏറ്റുമുട്ടേണ്ടത്. ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനിയും ബെൽജിയൻ വിങ് ബാക്ക് മുനിയറും പി എസ് ജിക്കൊപ്പം മാഞ്ചസ്റ്ററിലേക്ക് യാത്ര തിരിച്ചിട്ടില്ല‌. ഇരുവർക്കും പി വ്സ് ജിയുടെ അവസാന മത്സരത്തിൽ പരിക്കേറ്റിരുന്നു.

തുടയെല്ലിനേറ്റ പരിക്കാണ് കവാനിയെ പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഏറ്റ കൺകഷനാണ് മുനിയറിന്റെ പ്രശ്നം. നേരത്തെ തന്നെ നെയ്മാറും പരിക്ക് കാരണം ഈ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു‌. എന്നാൽ പരിക്ക് മാറി എത്തിയ വെറാട്ടി ടീമിനൊപ്പം ഉണ്ട്. സൂപ്പർ താരം എമ്പപ്പെയും മാഞ്ചസ്റ്ററിൽ എത്തി.

Goalkeepers: Buffon, Areola, Cibois

Defenders: Alves, Silva, Bernat, Kurzawa, Kehrer, Kimpembe, Marquinhos

Midfielders: Verratti, Paredes, Di Maria, Draxler, Nkunku

Forwards: Mbappe, Choupo-Moting, Diaby.