പ്രമുഖ താരങ്ങൾ ഇല്ലാതെ പോർട്ടോ ചാമ്പ്യൻസ് ലീഗിൽ റോമയ്‌ക്കെതിരെ

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ പോർട്ടോയ്ക്ക് കരുത്തരായ റോമായാണ് എതിരാളികൾ. പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് പോർട്ടോ ചാമ്പ്യൻസ് ലീഗിൽ റോമയ്‌ക്കെതിരെ ഇറങ്ങുക. പരിക്കിനെ തുടർന്ന് മൂസ മറെഗ ഇല്ലാതെയാണ് പോർട്ടോ ഇറങ്ങുക. പോർട്ടോയുടെ ടോപ്പ് സ്‌കോറർ ആയ മൂസയില്ലാത്ത പോർട്ടോയ്ക്ക് വമ്പൻ തിരിച്ചടിയാണ്.

രണ്ടാം പാദ മത്സരവും താരത്തിന് നഷ്ടപ്പെടുമെന്നാണ് പോർച്ചുഗലിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. മൂസ മറെഗയ്ക്ക് പുറമെ സസ്‌പെൻഷൻ കാരണം ജീസസ് കൊറോണയും കളത്തിൽ ഇറങ്ങില്ല. 17-മാച്ചിൽ അപരാജിതരായി കുതിച്ചിരുന്ന പോർട്ടോ പിന്നീട് പോർച്ചുഗീസ് കപ്പിൽ പെനാൽറ്റിയിൽ പുറത്തായിരുന്നു.

പോർട്ടോ സ്‌ക്വാഡ്: Casillas, Vana, Diogo Costa; Maxi Pereira, Militão, Felipe, Pepe, Alex Telles, Jorge, Diogo Leite; Oliver, Herrera, Danilo, Otavio, Bruno Costa; Hernani, Brahimi, Adrian Lopez, Andre Pereira, Soares, Fernando Andrade