വനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ ലൈകെ മർടെൻസ് ഇനി പി എസ് ജി താരം

Img 20220618 144754

ബാഴ്സലോണ വനിതാ ടീമിലെ സൂപ്പർ താരം ലൈകെ മർടെൻസ് ടീം വിട്ടു. താരം പി എസ് ജിയിലേക്ക് എത്തി. പി എസ് ജിയിൽ 2025 വരെയുള്ള കരാർ 29കാരിയായ ലൈകെ ഒപ്പുവെച്ചു. ബാഴ്സലോണക്ക് ഒപ്പം 2017 മുതൽ ലൈക മർടെൻസ് ഉണ്ട്.

ബാഴ്സലോണയിൽ കളിക്കുമ്പോൾ 2017-18 സീസണിൽ ലോക ഫുട്ബോളിലെ മികച്ച വനിതാ താരമായി ലൈകെയെ തിരഞ്ഞെടുത്തിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 13 കിരീടങ്ങൾ ലൈക നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 32 മത്സരങ്ങൾ കളിച്ച ലൈക 23 ഗോളുകൾ നേടുകയും 18 അസിസ്റ്റുകൾ നൽകുകയും ചെയ്തിരുന്നു.

ലിയോണിനെക്കാൾ വലിയ ക്ലബായി ഉയരാൻ ശ്രമിക്കുന്ന പി എസ് ജിക്ക് ലൈകയുടെ വരവ് കരുത്താകും.

Previous articleസാജിദ് ദോത് ചെന്നൈയിനിൽ 2 വർഷത്തേക്ക് കൂടെ
Next articleസാഡിയോ മാനെയ്ക്ക് ചൊവ്വാഴ്ച ബയേണിൽ മെഡിക്കൽ