സാഡിയോ മാനെയ്ക്ക് ചൊവ്വാഴ്ച ബയേണിൽ മെഡിക്കൽ

Img 20220618 145841

സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കം ചൊവ്വാഴ്ച പൂർത്തിയാകും. മാനെ ബയേണിലേക്ക് പോകാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാനായി വരുന്ന ചൊവ്വാഴ്ച മ്യൂണിച്ചിൽ എത്തും. അവിടെ അന്ന് മെഡിക്കൽ പൂർത്തിയാക്കി ബയേണിൽ കരാർ ഒപ്പുവെക്കും. ലിവർപൂളും ബയേണും തമ്മിൽ ട്രാൻസ്ഫർ തുക ഇന്നലെ ധാരണയായിരുന്നു. ആഡ് ഓൺ അടക്കം 42 മില്യൺ യൂറോയോളം ബയേൺ ലിവർപൂളിന് നൽകും. മാനെ മൂന്ന് വർഷത്തെ കരാർ ആകും ബയേണിൽ ഒപ്പുവെക്കുക.

25 മില്യന്റെ ആദ്യ ഓഫർ ബയേൺ ലിവർപൂളിന് മുന്നിൽ വെച്ചു എങ്കിലും ആ ഓഫർ ലിവർപൂൾ നിരസിച്ചിരുന്നു. അതാണ് 42 മില്യന്റെ വലിയ ഓഫർ ബയേൺ നൽകിയത്. 2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്. മാനെ ബയേണിൽ എത്തുന്നതോടെ ലെവൻഡോസ്കി ബയേൺ വിടും.

Previous articleവനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ ലൈകെ മർടെൻസ് ഇനി പി എസ് ജി താരം
Next articleവര്‍ഷങ്ങള്‍ കടന്ന് പോകുമ്പോള്‍ ഐപിഎൽ മത്സരങ്ങളുടെ എണ്ണം കൂടും – ജയ് ഷാ