സിന്ധുവിന് വീണ്ടും ഞെട്ടിക്കുന്ന തോൽവി

- Advertisement -

ലോക ചാമ്പ്യൻസ് പി വി സിന്ധുവിന് മറ്റൊരു ഞെട്ടിക്കുന്ന തോൽവി കൂടി. ചൈന ഓപണിൽ ലോക റാങ്കിൽ 42ആമതുള്ള ചൈനീസ് തായ്പെ താരം പൈ യു പൊ ആണ് സിന്ധുവിനെ ഇന്ന് തോല്പ്പിച്ചത്. ലോക റാങ്കിംഗിൽ ആറാമത് ഉള്ള സിന്ധു നേരത്തെ കൊറിയ, ഡെന്മാർക്ക് എന്നിവിടങ്ങളിലും ചാമ്പ്യൻഷിപ്പിന്റെ തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. 73 മിനുട്ട് നീണ്ട പോരാട്ടത്തിൽ 13-21, 21-18, 19-21 എന്നായിരുന്നു സ്കോർ.

സിന്ധു പരാജയപ്പെട്ടു എങ്കിലും ഇന്ത്യൻ താരങ്ങളായ റാങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവർ മിക്സിഡ് ഡബിൾസിൽ മുന്നേറി. കാനഡ താരങ്ങളായ ജോഷുവ, ജോസെഫിനെ എന്നിവരെയാണ് ഇന്ത്യം സഖ്യം തോൽപ്പിച്ചത്. സ്കോർ 21-19, 21-19

Advertisement