കേരള വനിതാ ലീഗ്; കേരള യുണൈറ്റഡ് രണ്ടാം വിജയം നേടി | Kerala United today defeated SBFA 4-1

കേരള വനിതാ ലീഗ്; കേരള യുണൈറ്റഡ് എസ് ബി എഫ് എ പൂവാറിനെ തകർത്തു

കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിന് രണ്ടാം വിജയം. ഇന്ന് അവരുടെ മൂന്നാം മത്സരത്തിൽ എസ് ബി എഫ് എ പൂവാറിനെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചാർലിന്റ് നോങ്ടു കേരള യുണൈറ്റഡിനായി ഇരട്ട ഗോളുകളുമായി തിളങ്ങി.

കേരള വനിതാ ലീഗ്

81, 92 മിനുട്ടുകളിൽ ആയിരുന്നു ചാർലിന്റിന്റെ ഗോളുകൾ. അനന്യ രാജേഷ്, ബേബു ലാൽചന്ദമി എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള യുണൈറ്റഡിന് ആറ് പോയിന്റായി. പുതിയ സീസണിൽ എസ് ബി എഫ് എ പൂവാർ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

Img 20220817 Wa0046

Story Highlight: Kerala United defeated SBFA Poovar

Img 20220816 Wa0032

കേരള വനിതാ ലീഗ്: 4-4ന്റെ ക്ലാസിക് ത്രില്ലർ, കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവും മറികടന്ന് ഇഞ്ച്വറി ടൈമിൽ ലോർഡ് എഫ് എ സമനില നേടി