ദേശീയ ജൂനിയർ ഫുട്ബോൾ, കേരളം സാധ്യതാ ടീം പ്രഖ്യാപിച്ചു

- Advertisement -

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള സാധ്യതാ ടീമിനെയാണ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചത്. സംസ്ഥാന ജൂനിയ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടീം സെലക്ഷൻ. ഏപ്രിൽ ഏഴാം തീയതി മുതൽ പതിനേഴാം തീയതി വരെയാണ് ക്യാമ്പ് നടക്കുക. അംബേദ്കർ സ്റ്റേഡിയം ആയിരിക്കും ക്യാമ്പിന് വേദിയാവുക. ഏപ്രിൽ 20 മുതൽ ആണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ടീം;
ഗോൾകീപ്പർ; കൃഷ്ണ, ആരതി, ജിജിന വേണു, ശരണ്യ

ഡിഫൻസ്; ആര്യ ശ്രീ, സാൻട്ര, നിഥില, ജയധാര, ഭാനുപ്രിയ, അനാമിക, വിസ്മയ രാജ്, തീർതലക്ഷ്മി, അഞ്ജിത, മാനസി

മിഡ്ഫീൽഡ്; അനീന, സജിത, നീലാംബരി, ഗഗന മനോജ്, രശ്മി റഹീം, സോന, ആര്യ, നന്ദന കൃഷ്ണ

സ്ട്രൈക്കേഴ്സ്; സോണിയ ജോസ്, ആരതി, കൃഷ്ണേന്ദു, വൈഷ്ണ, ശ്രീലക്ഷ്മി, മാളവിക, പ്രിക്റ്റി, മേഘ്ന

Advertisement