കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫിക്സചർ പ്രകാശനം നടന്നു

Img 20211216 Wa0053

ഇവോക്കാ ഫേഷൻ 49ാം – കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫിക്സചർ പ്രകാശനവും എൻ എ കുഞ്ഞാപ്പ അനുസ്മരണവും സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ സബ് കളക്ടർ. ശ്രീ ധന്യ സുരേഷ് ആണ് ഫിക്സ്ചർ പ്രകാശനം ചെയ്തത്. മലപ്പുറം എ. ഡി. എം എൻ. എം മെഹറലി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു.

എൻ. എ കുഞ്ഞാപ്പ അനുസ്മരണം മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം നിർവ്വഹിച്ചു. 2022 ജനുവരി രണ്ടിന് ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്. അഖിലേന്ത്യാ സെവൻസിലെ ഈ സീസണിലെ ആദ്യ ടൂർണമെന്റാണിത്. നെഹറു സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലിൻഷ
മണ്ണാർക്കാടും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
Img 20211216 Wa0005

Previous articleകേരള വനിതാ ലീഗ്; കടത്തനാട് രാജയ്ക്ക് ആദ്യ വിജയം
Next articleപാക്കിസ്ഥാന്‍ വിന്‍ഡീസ് ഏകദിന പരമ്പര മാറ്റി, ഇനി നടക്കുക ജൂണിൽ