ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് തുടർച്ചയായ എട്ടാം വിജയം

Img 20220513 223621

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ എട്ടാം വിജയം. ഇന്ന് ഒഡീഷ പോലീസിനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് 27ആം മിനുട്ടിൽ ക്യാപ്റ്റൻ സന്ധ്യ രംഗനാഥനിലൂടെ സേതു എഫ് സി ലീഡ് എടുത്തു. പിന്നാലെ ദേവ്നേത റോയിയിലൂടെ സേതു എഫ് സി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ രേണു റാണിയിലൂടെ സേതു എഫ് സി മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ സേതു എഫ് സിക്ക് 8 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. സേതു എഫ് സി ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച ഗോകുലത്തിന് 21 പോയിന്റ് ഉണ്ട്.

Previous articleഉമ്രാൻ മാലിക്, വേഗതയുടെ രാജാക്കന്മാർക്ക് ഒപ്പം ഒരു ഇന്ത്യൻ ബൗളർ
Next articleറിമംബര്‍ ദി നെയിം!!! വിജയം ആവര്‍ത്തിച്ച് പ്രണോയിയും ഇന്ത്യയും