ഇന്ത്യൻ വനിതാ ലീഗ്; ദുലർ മരന്ദിക്ക് നാലു ഗോളുകൾ, എസ് എസ് ബിക്ക് വിജയം

Img 20220521 135524

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എസ് എസ് ബിക്ക് വിജയം. ക്യാപ്റ്റൻ ദുലർ മരന്ദിയുടെ നാകു ഗോളുകളുടെ ബലത്തിൽ 5-2 എന്ന സ്കോറിനാണ് എസ് എസ് ബി ഇന്ന് ഒഡീഷ പോലീസിനെ പരാജയപ്പെടുത്തിയത്. 27, 38, 57, 58 മിനുട്ടുകളിൽ ആയിരുന്നു ദുലറിന്റെ ഗോളുകൾ. നവോറം സുമില ചാനുവും എസ് എസ് ബിക്ക് ആയി ഗോൾ നേടി. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് എസ് എസ് ബി ഉള്ളത്. ഒഡീഷ പോലീസ് പത്താം സ്ഥാനത്താണ്.

Previous article“അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ലിവർപൂളിന് ഒരു സമ്മർദ്ദവും ഇല്ല” – ക്ലോപ്പ്
Next articleപി വി സിന്ധു തായ്‌ലാന്റ് ഓപ്പൺ സെമിയിൽ വീണു