ഇന്ത്യൻ വനിതാ ലീഗ് യോഗ്യത മത്സരങ്ങളിൽ അഹമ്മദബാദ് റാക്കറ്റ് അക്കാദമിക്ക് വിജയ തുടക്കം. ഇന്ന് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുവാഹത്തി സിറ്റിയെ നേരിട്ട അഹമ്മദാബാദ് റാക്കറ്റ് എതിരില്ലാത്ത 12 ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. അഹമ്മദബാദിനായി ശ്രേയ ഒസ, അഞ്ജു, മധുബാല എന്നിവർ ഹാട്രിക്ക് നേടി. കിരൺ ഇരട്ട ഗോളും പൂനം ഒരു ഗോളും നേടി. ഗൊലാസൊ ഫുട്ബോൾ ക്ലബ്, യങ് വെൽഫെയർ ക്ലബ് എന്നിവരാണ് യോഗ്യത റൗണ്ടിൽ ഉള്ള മറ്റു ക്ലബുകൾ.